Enthellam vannalum karthavin pinnale lyrics
Malayalam Christian Song Lyrics
Rating: 4.00
Total Votes: 1.
1 enthellam vannalum karthavin pinnale
santhoshamayi njaan yathra cheiyum
2 misryim vittathil khedippanillonnum
aashvasa deshamen munnilundu
3 kayikondu therkatha veedukal medukal
okkeyum vagdatha nattilunde
4 abrahmin yatharil kudeyirunnavan
avakasham nalkiyon kudeyunde
5 haranil yakkobin kudeyirunnavan
vagdatham nalkiyon kudeyunde
6 misrayim deshathil yousepin kannuneer
kandavanennodu kudeyunde
7 midyanil moshekku sangethamayan
horebil ninnavan kudeyunde
8 chengkadal therathu moshayin kannuneer
kandavan ennodu kudeyundu
9 aaru’nurayiram aayoru kuttathe
chirakil vahichavan kudeyunde
10 swargeya mannaye’kondu than dasare
pottippularthiyon kudeyunde
11 parayil’ninnulla shuddhajalam kondu
daham shamippichon kudeyunde
12 yariho mathilukal thatti thakarthavan
chengkadal vattichon kudeyunde
13 balinte sevakanmare nashippicha
eliyavin daivamen kudeyunde
14 kakkaye kondu than dasane pottuvan
shakthanay thernnavan kudeyunde
15 enne vilichavan enne rakshichavan
ennalum ennodu kudeyunde
16 oru naalum enne upekshikka illennu
paramarthham ayavan chollettundu
17 aakasham bhumiyum aake ozhinjalum
aayavan vaakinu bhedamilla
1 enthellam vannalum karthavin pinnale
santhoshamayi njaan yathra cheiyum
എന്തെല്ലാം വന്നാലും കർത്താവിൻ പിന്നാലെ
1 എന്തെല്ലാം വന്നാലും കർത്താവിൻ പിന്നാലെ
സന്തോഷമായി ഞാൻ യാത്ര ചെയ്യും
2 മിസ്രയീം വിട്ടതിൽ ഖേദിപ്പാനില്ലൊന്നും
ആശ്വാസദേശമെൻ മുന്നിലുണ്ട്
3 കൈകൊണ്ടുതീർക്കാത്ത വീടുകൾ മേടുകൾ
ഒക്കെയും വാഗ്ദത്ത നാട്ടിലുണ്ട്
4 അബ്രഹാമിൻ യാത്രയിൽ കൂടെയിരുന്നവൻ
അവകാശം നൽകിയോൻ കൂടെയുണ്ട്
5 ഹാരാനിൽ യാക്കോബിൻ കൂടെയിരുന്നവൻ
വാഗ്ദത്തം നൽകിയോൻ കൂടെയുണ്ട്
6 മിസ്രയീം ദേശത്തിൽ യൗസേപ്പിൻ കണ്ണുനീർ
കണ്ടവൻ എന്നോടു കൂടെയുണ്ട്
7 മിദ്യാനിൽ മോശയ്ക്കു സങ്കേതമായവൻ
ഹോരേബിൽ നിന്നവൻ കൂടെയുണ്ട്
8 ചെങ്കടൽതീരത്തു മോശയിൻ കണ്ണുനീർ
കണ്ടവനെന്നോടു കൂടെയുണ്ട്
9 ആറുനൂറായിരം ആയൊരു കൂട്ടത്തെ
ചിറകിൽ വഹിച്ചവൻ കൂടെയുണ്ട്
10 സ്വർഗ്ഗീയ മന്നായെക്കൊണ്ടുതൻ ദാസരെ
പോറ്റിപ്പുലർത്തിയോൻ കൂടെയുണ്ട്
11 പാറയിൽനിന്നുള്ള ശുദ്ധജലം കൊണ്ടു
ദാഹം ശമിപ്പിച്ചോൻ കൂടെയുണ്ട്
12 യെരിഹോ മതിലുകൾ തട്ടിതകർത്തവൻ
ചെങ്കടൽ വറ്റിച്ചോൻ കൂടെയുണ്ട്
13 ബാലിന്റെ സേവകന്മാരെ നശിപ്പിച്ച
ഏലിയാവിൻ ദൈവമെൻ കൂടെയുണ്ട്
14 കാക്കയെക്കൊണ്ടുതൻ ദാസനെ പോറ്റുവാൻ
ശക്തനായ് തീർന്നവൻ കൂടെയുണ്ട്
15 എന്നെ വിളിച്ചവൻ എന്നെ രക്ഷിച്ചവൻ
എന്നാളും എന്നോടു കൂടെയുണ്ട്
16 ഒരു നാളും എന്നെ ഉപേക്ഷിക്കയില്ലെന്നു
പരമാർത്ഥമായവൻ ചൊല്ലീട്ടുണ്ട്
17 ആകാശം ഭൂമിയും ആകെ ഒഴിഞ്ഞാലും
ആയവൻ വാക്കിനു ഭേദമില്ല
1 എന്തെല്ലാം വന്നാലും കർത്താവിൻ പിന്നാലെ
സന്തോഷമായി ഞാൻ യാത്ര ചെയ്യും
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 32 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 72 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 109 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 46 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 98 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 90 |
Testing Testing | 8/11/2024 | 48 |
Sarva Sthuthikalkum സാര്വ സ്തുതികള്കും | 1/11/2024 | 324 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 977 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 228 |