Gagultha malayil ninnum lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 2.
Gagultha malayil ninnum vilapathin maattoli kelppoo
Eavamenne krooshilettuvan aparaadham enthu njan cheythu
Munthiri njan nattu ningalkkay munthirichaarorukky vechu
Enkilumee kaippu neeralle dhaaha shanthikkenikku nalky
Kodum kaattil annu ningalakkay megha dheepathoonu theerthu njan
Ariyathorapadhangal Chumathunnu ningal innennil
Raaja chenkol eaki vaazhichu ningale njan ethra maanichu
En shirassil mulmudi charthy ningalinnen chenninam thooky
Ningale njan uyirthan vannu krooshilenne tharechu ningal
Moksha vaathil thurakkan vannu shikshayay en kaikal bandhichu
Kurishe manonja vrukshame Nin sumangal ethra mohanam
Nin dhalangal aanju veeshunnu nin phalangal jeevanekunnu
Kurishinmel aani kandoo njan bheekaramaam mullukal kandoo
Vikarangal kunnu koodunnu kannuneerin chaalu veezhunnu
Marathale vanna paapangal marathaale maaykkuvanayi
Marathinmel aarthanay thoongy marikkunnu rekshakan Daivam
ഗാഗുല്‍ത്താ മലയില്‍ നിന്നും
ഗാഗുല്‍ത്താ മലയില്‍ നിന്നും
വിലാപത്തിന് മാറ്റൊലി കേള്‍പ്പൂ
ഏവമെന്നെ ക്രൂശിലേറ്റുവാന്‍
അപരാധമെന്തു ഞാന്‍ ചെയ്തൂ.. (ഗാഗുല്‍ത്താ..)
1
മുന്തിരി ഞാന്‍ നട്ടു നിങ്ങള്‍ക്കായി
മുന്തിരിച്ചാറൊരുക്കി വച്ചൂ
എങ്കിലുമീ കൈപ്പുനീരല്ലേ
ദാഹശാന്തി എനിക്കു നല്കീ.. (ഗാഗുല്‍ത്താ..)
2
വനത്തിലൂടാനയിച്ചൂ ഞാന്‍
അന്നമായ് വിണ്‍മന്ന തന്നില്ലേ
അതിനെല്ലാം നന്ദിയായ് നിങ്ങള്‍
കുരിശല്ലോ നല്‍കീടുന്നിപ്പോള്‍.. (ഗാഗുല്‍ത്താ..)
3
കൊടുങ്കാട്ടിലന്നു നിങ്ങള്‍ക്കായി
മേഘദീപത്തൂണു തീര്‍ത്തൂ ഞാന്‍
അറിയാത്തൊരപരാധങ്ങള്‍
ചുമത്തുന്നു നിങ്ങളിന്നെന്നില്‍..(ഗാഗുല്‍ത്താ..)
4
രാജചെങ്കൊലേകി വാഴിച്ചൂ
നിങ്ങളെ ഞാനെത്ര മാനിച്ചൂ
എന്‍ ശിരസ്സില്‍ മുള്‍മുടി ചാര്‍ത്തി
നിങ്ങളിന്നെന്‍ ചെന്നിണം തൂകി..(ഗാഗുല്‍ത്താ..)
5
നിങ്ങളെ ഞാനുയര്‍ത്താന്‍ വന്നൂ
ക്രൂശിലെന്നെ തറച്ചൂ നിങ്ങള്‍
മോക്ഷ വാതില്‍ തുറക്കാന്‍ വന്നൂ
ശിക്ഷയായെന്‍ കൈകള്‍ ബന്ധിച്ചൂ..(ഗാഗുല്‍ത്താ..)
6
കുരിശിന്മേലാണി കണ്ടൂ ഞാന്‍
ഭീകരമാം മുള്ളുകള്‍ കണ്ടൂ
വികാരങ്ങള്‍ കുന്നു കൂടുന്നു
കണ്ണുനീരിന് ചാലു വീഴുന്നു.. (ഗാഗുല്‍ത്താ..)
7
മരത്താലേ വന്ന പാപങ്ങള്‍
മരത്താലേ മായ്ക്കുവാനായി
മരത്തിന്മേലാര്‍ത്തനായ്
തൂങ്ങിമരിക്കുന്നൂ രക്ഷകന് ദൈവം..(ഗാഗുല്‍ത്താ..)
8
വിജയപ്പൊന്‍കൊടി പാറുന്നു
വിഴുദ്ധി തന് വെണ്ണ വീശുന്നു
കുരിശേ നിന് ദിവ്യ പാദങ്ങള്‍
നമിക്കുന്നു സാദരം ഞങ്ങള്‍..(ഗാഗുല്‍ത്താ..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 45 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 90 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 131 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 61 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 112 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 106 |
Testing Testing | 8/11/2024 | 70 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 345 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 996 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 249 |