Vazhum njanen rakshitavin kudeyeppozhum lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 3.

1 ente priyen vaanil ninne’ezhunnealledunna
maattoli njaan kettidunnu nattilengkume
kshamam bhukambam athinarambam;-

vazhum njaanen rakshithavin kudeyeppozhum
than krupayil aashrayikkum ellaanaalum njaan
padum njaan ennum ente priyane

2 kshaamathalle-kshoni engkum kshena-makumbol
enikkethi-daatha nikshepam-undente priyanil
enne pottidum ente rakshakan;-

3 innale-kkalinnu njaanen priyen naadino-
dettam aduthaayathe’nikke’ethra aanandam
ente priyane onnu kaanuvan;-

4 ie vaaridhiyin van thirayin thallalettu njaan
mungidathe priyanente bottil-undallo
gaanam paadi en nattilethume;-

5 en rakshithaave nin-varavu kaathu kaathu njaan
ie dustaloke kashtathakal ethra  elkkanam
ninne kanumbol en dukkam thernnupom;-

This song has been viewed 10249 times.
Song added on : 9/26/2020

വാഴും ഞാനെൻ രക്ഷിതാവിൻ കൂടെയെ​പ്പോഴും

വാഴും ഞാനെൻ രക്ഷിതാവിൻ കൂടെയെപ്പോഴും
തൻ കൃപയിൽ ആശ്രയിക്കും എല്ലാനാളും ഞാൻ
പാടും ഞാനെന്നും എന്റെ പ്രിയനെ

1 എന്റെ പ്രിയൻ വാനിൽ നിന്നെഴുന്നെള്ളീടുന്ന
മാറ്റൊലി ഞാൻ കേട്ടിടുന്നു നാട്ടിലെങ്ങുമേ
ക്ഷാമം ഭൂകമ്പം അതിനാരംഭം;-

2 ക്ഷാമത്താലിക്ഷോണി എങ്ങും ക്ഷീണമാകുമ്പോൾ
എനിക്കെത്തിടാത്ത നിക്ഷേപമുണ്ടെന്റെ പ്രിയനിൽ
എന്നെ പോറ്റിടും എന്റെ രക്ഷകൻ;-

3 ഇന്നലെക്കാളിന്നു ഞാനെൻ പ്രിയൻ നാടിനോ-
ടേറ്റം അടുത്തതായതെനിക്കെത്ര ആനന്ദം
എന്റെ പ്രീയനെ ഒന്നു കാണുവാൻ;-

4 ഈ വാരിധിയിൻ വൻ തിരയിൻ തള്ളലേറ്റു ഞാൻ
മുങ്ങിടാതെ പ്രിയനെന്റെ ബോട്ടിലുണ്ടല്ലോ
ഗാനം പാടി എൻ നാട്ടിലെത്തുമെ;-

5 എൻ രക്ഷിതാവേ നിൻ വരവു കാത്തു കാത്തു ഞാൻ
ഈ ദുഷ്ടലോകെ കഷ്ടതകൾ എത്ര ഏൽക്കണം
നിന്നെ കാണുമ്പോൾ എൻ ദുഃഖം തീർന്നുപോം;-

You Tube Videos

Vazhum njanen rakshitavin kudeyeppozhum


An unhandled error has occurred. Reload 🗙