Unaruka sabhaye uyarthuka shirasse

Malayalam
ഉണരുക സഭയെ ഉയർത്തുക ശിരസ്സേ മണവാളൻ

Song

  • Malayalam

    1 ഉണരുക സഭയെ ഉയർത്തുക ശിരസ്സേ
    മണവാളൻ വരവേറ്റം അടുത്തുപോയ് ഒരുങ്ങീടുക
    തളരാതെ വാനവിരിവിൽ നാം ചിറകടിച്ചുയർന്നീടുവാൻ
    ആത്മപുതുബലം ധരിച്ചീടുക;-

    2 മരുഭൂവിൽ നിന്നും പ്രിയന്മേൽ ചാരി
    മോഹനരൂപിയായ് വരുന്നതാം ഇവളാരോ
    പാർത്തലേ കഷ്ടം സഹിച്ച തന്റെ പരിശുദ്ധ മണവാട്ടിയാം
    സത്യ സഭയിതെന്നറിഞ്ഞിടുക;-

    3 പറന്നീടുമേ ഞാൻ മറന്നീടുമേ എന്റെ
    മന്നിലെ കഷ്ടങ്ങളഖിലവും ഒരു ദിനത്തിൽ
    കണ്ണുനീർ തുടച്ചീടുമേ പ്രിയൻ പ്രതിഫലം നൽകീടുമേ
    ഞാൻ യുഗാ യുഗം വാണിടുമേ;-

    4 വരങ്ങളാൽ നിറഞ്ഞും ഫലങ്ങളാൽ വളർന്നും
    അരുമ മണവാളൻ വരവിങ്കൽ ഗമിച്ചീടുവാൻ
    ഒരുക്കങ്ങൾ തികച്ചീടുക നിന്റെ ദീപങ്ങൾ തെളിച്ചീടുക
    എണ്ണപാത്രങ്ങൾ നിറച്ചീടുക;-

    5 രാത്രി കഴിവാറായ് പകലേറ്റം അടുത്തു
    മാത്രനേരത്തിനുള്ളിൽ കർത്തനുമെഴുന്നെള്ളാറായ്
    വീരരേ ഉറങ്ങുകയോ സീയോൻ യാത്രയിൽ മയങ്ങുകയോ
    നാം ധീരരായ് ഗമിച്ചിടുക;-

  • English

    1 unaruka sabhaye uyarthuka shirasse
    manavalan varavettam aduthupoyi orungeduka
    thalarathe vanaviravil naam chirakadichuyarnneduvan
    aathma puthu bhalam dharicheduka;-\

    2 marubhuvil ninnum priyanmel chaari
    mohana rupiyayi varnnatham ival'aaro
    parthale kashdam sahicha thante parishutha manavattiyam
    sathya sabha ithennarinjeduka;-

    3 parannedume njaan marannedume ente
    mannile kashdangal akhilavum oru dinathil
    kannuner thudachedume priyan prathibhalam nalkedume
    najan yuga yugam vanidume;-

    4 varangalal niranjum bhalangalal valarnum
    aruma manavalan varavingkal gamicheduvan
    orukkangkal thikacheduka ninte depangkal thelicheduka
    enna pathrangkal niracheduka;-

    5 rathri kazhivaray pakalettam aduthu
    mathra-nerathinullil karthanum ezhunnallaray
    verare urangkukayo seeyon yathrayil mayangkukayo
    naam dheraray gamicheduka;-

Song added on : September 25, 2020
This song has been viewed 2943 times.

Rate This Song

YouTube Videos