Yeshuvin arikil vaa paapi lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 636 times.
Song added on : 9/27/2020

യേശുവിന്നരികിൽ വാ പാപി

യേശുവിന്നരികിൽ വാ പാപി
ഈശൻ നിൻ ദുരിതങ്ങൾ തീർത്തിടും വേഗം

1 പാപത്തിൽ വളർന്നു നീ നരകത്തീയിൽ വീണു 
താപത്താലെരിയാതെ വരിക വൈകാതെ

2 നിൻപാപമഖിലവും തൻ കണ്ണിന്നു മുമ്പാകെ 
കാണുന്നായതിനാലെ താണു നീ വേഗം

3 പാപിക്കാശ്രയമായി താനല്ലാതെയില്ലാരും 
പാദേ ചേർന്നിടുന്നോരെ പാലിക്കുന്നോരു

4 ആണിപ്പാടുകളുള്ള പാണി നീട്ടിയും കൊണ്ടു
ക്ഷീണരെ വിളിക്കുന്നു കാണുന്നില്ലേ നീ?

5 ഒന്നുകൊണ്ടുമെൻ ചാരേ വന്നിടും നരരെ ഞാൻ 
നിന്ദിച്ചു ത്യജിക്കയില്ലെന്നു ചൊന്നൊരു

6 നിന്നെ നോക്കിയും കൊണ്ടുകണ്ണുനീർ ചൊരിയുന്നു 
പിന്നെയെന്നു നീ ചിത്തേ ചിന്തിച്ചിടാതെ

7 ഉന്നതൻ വിളികേട്ടു പിന്നാലെ വരികെന്നാൽ 
പൊന്നുലോകത്തിലെന്നും സാമോദം വാഴാം

You Tube Videos

Yeshuvin arikil vaa paapi


An unhandled error has occurred. Reload 🗙