Daivam valiyavan lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 2.

daivam valiyavan 
ente daivam valiyavan 
sarvva srishdaavaam daivam
sarvva shakthanaam daivam
ente daivam valiyavan

1 chengkadal aayaalum
kavinjozhukum yordaan aayaalum
samudrathil paatha orukki
enne nadathum ente daivam;-

2 rogam ethumaakatte
saukhyadaayakan yeshuvunde
ethu maararogavum ethu theera vyadhiyum
saukhyamaakkum ente daivam;-

3 kurirulin thazhvarayilum
bheethipeduthum velayilum
ente arikil vannu enne dhairyappeduthum
ente daivam valiyavan;-

4 van shodhanayeriyaalum
jeevitham thakarnnenne thonniyaalum
ente jeevithathil innum irrangivanne
enne viduvikkum ente daivam;-

5 ellaa vazhikalum adanjidumpol
ellaa prathekshayum asthamikkumpol
puthuvazhi thurrannu enne nadathidunna
ente daivam valiyavan;-

This song has been viewed 2671 times.
Song added on : 9/16/2020

ദൈവം വലിയവൻ

ദൈവം വലിയവൻ 
എന്റെ ദൈവം വലിയവൻ 
സർവ്വ സൃഷ്ടാവാം ദൈവം
സർവ്വ ശക്തനാം ദൈവം
എന്റെ ദൈവം വലിയവൻ

1 ചെങ്കടൽ ആയാലും
കവിഞ്ഞൊഴുകും യോർദാൻ ആയാലും
സമുദ്രത്തിൽ പാത ഒരുക്കി 
എന്നെ നടത്തും എന്റെ ദൈവം;-

2 രോഗം ഏതുമാകട്ടെ
സൗഖ്യദായകൻ യേശുവുണ്ട്  
ഏതു മാറാരോഗവും ഏത് തീരാ വ്യാധിയും
സൗഖ്യമാക്കും എന്റെ ദൈവം;-

3 കൂരിരുളിൻ താഴ്വരയിലും 
ഭീതിപെടുത്തും വേളയിലും
എന്റെ അരികിൽ വന്നു എന്നെ ധൈര്യപ്പെടുത്തും 
എന്റെ ദൈവം വലിയവൻ;-

4 വൻ ശോധനയേറിയാലും 
ജീവിതം തകർന്നെന്ന് തോന്നിയാലും
എന്റെ ജീവിതത്തിൽ ഇന്നും ഇറങ്ങിവന്ന് 
എന്നെ വിടുവിക്കും എന്റെ ദൈവം;-

5 എല്ലാ വഴികളും അടഞ്ഞിടുമ്പോൾ
എല്ലാ പ്രതീക്ഷയും അസ്തമിക്കുമ്പോൾ
പുതുവഴി തുറന്നു എന്നെ നടത്തിടുന്ന
എന്റെ ദൈവം വലിയവൻ;-

You Tube Videos

Daivam valiyavan


An unhandled error has occurred. Reload 🗙