Anugrahakkadale ezhunnallivarika lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
anugrahakkadale ezhunnallivarika'yi-
nnanugrahamadiyaril alavenye pakaran
pichalasarppathe nokkiya manujar-
kkokkeyumanugraha jeevan nee nalkiye
1 ennil ninnu kudichedunnor vayattil ni-
'nnanugraha jala’nadi ozhukumennaruli nee
panthrandapposthlanmaril kudadyamaay
penthekkosthin nalilozhukiya van nadi;-
2 aathmari kudathengane jeevikkum
deshangal varandupoy daivame kaanane
yovel pravachakan uracha nin vagdatham
njangalilinnu nee nivrthiyakkeedenam;-
3 parishudhakaryasthan njangalil vannella-
kkuravukal therkkanam karunayin nadiye
vettilum nattilum vazhiyilum puzhayilum
eevarkkumanugraham adiyangalayidan;-
4 marupradesham pattodullasichanandi
chedanu thulyamay suganadhangal veeshanam
peeshon geehon nadi haddekkal phrath’athum
mediniyil njangalkkekanam daivame;-
5 kurudanmar kanane chekidanmar kelkkane
mudanthullor chadane oomanmar padane
vendeduthorellam kuttamay’kkudi nin
ethirelpin ganangal ghoshamay padanam;-
6 simhangal keratha vazhi njangalkkekane
dushda’mrigangalkku kadukalakalle
rajamargge njangal pattodumarppodum
kurishinte kodikkezhil jayathodu vazhuvan;-
7 seeyon yathrakkare, daivame orkkane
vazhimadhye avarkkulla sangkadam therkkane
varumennaruliya pennukantha ninte
varavinu thamasam melilundakalle;-
അനുഗ്രഹക്കടലേ എഴുന്നള്ളിവരികയിന്നനുഗ്രഹ
അനുഗ്രഹക്കടലേ! എഴുന്നള്ളിവരിക'യി-
ന്നനുഗ്രഹമടിയാരിലളവെന്യേ പകരാൻ
പിച്ചളസർപ്പത്തെ നോക്കിയ മനുജർ -
ക്കൊക്കെയുമനുഗ്രഹജീവൻ നീ നൽകിയെ
1 എന്നിൽനിന്നു കുടിച്ചീടുന്നോർ വയറ്റിൽ നി-
‘ന്നനുഗ്രഹ ജല നദിയൊഴുകുമെന്നരുളി നീ
പന്ത്രണ്ടപ്പോസ്തലന്മാരിൽ കൂടാദ്യമായ്
പെന്തെക്കോസ്തിൻ നാളിലൊഴുകിയ വൻ നദി;-
2 ആത്മമാരി കൂടാതെങ്ങനെ ജീവിക്കും
ദേശങ്ങൾ വരണ്ടുപോയ് ദൈവമേ കാണണെ
യോവേൽ പ്രവാചകൻ ഉരച്ച നിൻ വാഗ്ദത്തം
ഞങ്ങളിലിന്നു നീ നിവൃത്തിയാക്കീടേണം;-
3 പരിശുദ്ധകാര്യസ്ഥൻ ഞങ്ങളിൽ വന്നെല്ലാ-
ക്കുറവുകൾ തീർക്കണം കരുണയിൻ നദിയെ
വീട്ടിലും നാട്ടിലും വഴിയിലും പുഴയിലും
ഏവർക്കുമനുഗ്രഹം അടിയങ്ങളായിടാൻ;-
4 മരുപ്രദേശം പാട്ടോടുല്ലസിച്ചാനന്ദി
ച്ചേദനു തുല്യമായ് സുഗന്ധങ്ങൾ വീശണം
പീശോൻ ഗീഹോൻ നദി ഹദ്ദേക്കൽ ഫ്രാത്തതും
മേദിനിയിൽ ഞങ്ങൾക്കേകണം ദൈവമേ;-
5 കുരുടന്മാർ കാണണെ ചെകിടന്മാർ കേൾക്കണെ
മുടന്തുള്ളോർ ചാടണെ ഊമന്മാർ പാടണെ
വീണ്ടെടുത്തോരെല്ലാം കൂട്ടമായ്ക്കൂടി നിൻ
എതിരേല്പിൻ ഗാനങ്ങൾ ഘോഷമായ് പാടണം;-
6 സിംഹങ്ങൾ കേറാത്ത വഴി ഞങ്ങൾക്കേകണെ
ദുഷ്ടമൃഗങ്ങൾക്കു കാടുകളാകല്ലെ
രാജമാർഗ്ഗെ ഞങ്ങൾ പാട്ടോടുമാർപ്പോടും
കുരിശിന്റെ കൊടിക്കീഴിൽ ജയത്തോടു വാഴുവാൻ;-
7 സീയോൻ യാത്രക്കാരെ, ദൈവമേ ഓർക്കണേ
വഴിമദ്ധ്യേ അവർക്കുള്ള സങ്കടം തീർക്കണേ
വരുമെന്നരുളിയ പെന്നുകാന്താ നിന്റെ
വരവിനു താമസം മേലിലുണ്ടാകല്ലെ;-
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 41 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 84 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 127 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 54 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 106 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 98 |
Testing Testing | 8/11/2024 | 62 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 340 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 989 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 238 |