Lyrics for the song:
Aattidayar raathrikaaley
Malayalam Christian Song Lyrics
1 Aattidayar raathrikaaley
Koottamaai paarkkavay
Daivadhoodhar vanniranghi
Dhivya shobhayoday
2 Venda bhayam ninghalkkippol
Loakathinnoru poal
Santhosham preethi cherneedum
Vaartha cholvey ninnu
3 Innee bhoomau ninghalkkayee
Kristhuvaam rakshithaa
Bethlahemil jaathanaayee
Chihnna mathinnitha
4 Thathrakaanum swargha shishu
Heenamaam ghosaaley
Jeerna vasthram moodikaanmu
Saadhuvamm paithaley
5 Eavam dhoothar chollum neram
Ha vandhootha sangum
Vannukoodi bhoorisobha
Engume niranju
6 Ura cheithaar unnathathil
Dhaivathinnu paaram
Mahathwa mathyadhikamai
Bhoomiyil shanthiyum
ആട്ടിടയർ രാത്രികാലേ
1 ആട്ടിടയർ രാത്രികാലേ
കൂട്ടമായ് പാർക്കവെ
ദൈവദൂതർ വന്നിറങ്ങി
ദിവ്യശോഭയോടെ
2 വേണ്ടാ ഭയം നിങ്ങൾക്കിപ്പോൾ
ലോകത്തിന്നൊരുപോൽ
സന്തോഷം പ്രീതി ചേർന്നിടും
വാർത്ത ചൊൽവേ നിന്നു
3 ഇന്നീ ഭൂമൗ നിങ്ങൾക്കായി
ക്രിസ്തുവാം രക്ഷിതാ
ബേത്ലഹേമിൽ ജാതനായി
ചിഹ്നമതിന്നിതാ
4 തത്രകാണും സ്വർഗ്ഗശിശു
ഹീനമാം ഗോശാലേ
ജീർണ്ണ വസ്ത്രം മൂടികാൺമൂ
സാധുവാം പൈതലേ
5 ഏവം ദൂതർ ചൊല്ലും നേരം
ഹാ വൻദൂത സംഘം
വന്നുകൂടി ഭൂരിശോഭ
എങ്ങുമേ നിറഞ്ഞു
6 ഉരചെയ്താർ ഉന്നതത്തിൽ
ദൈവത്തിനു പാരം
മഹത്വ മത്യധികമായ്
ഭൂമിയിൽ ശാന്തിയും