Varuvin naam yahovaykku paaduka ps95 lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

(Psalms 95)
varuvin naam yahovaykku paaduka
rakshatharunna jeevaparaykkaarthiduka!
thirumumpil sthuthiyodadaravay chennu namella-
varum sangkerthanangalodorumicharthu ghoshikka

1 yahovayayavan mahaa daivam-avan
sakala devakalkkum mel raajan!
mahiyin thanidangalavante kaiyyil
mahidharonnathangalum thante
mahodadhiyumavante vakayakunnu thanathu
padachithu karayeyum mahan kaikal mananjithu;- varuvin...

2 varuvin naam thozhuthu vandikkuka-deva
thirumun chennu naam muttukuthuka!
paran namme padachavanakayal thane
paran nammude devan aakunnu!
karuthan mechilin janam karathinnadukal naam than
svarathe ningalinnu svarathodinnu kelkkuvin;- varuvin...

3 porul vivadamam merebayilum – arthham
parekshayakunna massanalile
marubhuvingkalumenna polave – ningal
kadinamakkaruthullamennente
karathin van pravarthikal maricha ningalinnachhar
darshichareyumenna parekshichangu shodhichu;- varuvin...

4 enikku nalpathandavam’shathodu rasam
janichillaayavarullil thetunna
janavumen vazhiyariyaathoru - mennu-
mozhinjen svasthhathayingkalavar
ananjul pukayillennu-chinathodaanayittu njaan
dinamennum thriyekane vanangi vaazhthidamammen;- varuvin...

This song has been viewed 1241 times.
Song added on : 9/26/2020

വരുവിൻ നാം യഹോവയ്ക്കു പാടുക സങ്കീ. 95

(സങ്കീർത്തനം 95)
വരുവിൻ നാം യഹോവയ്ക്കു പാടുക
രക്ഷതരുന്ന ജീവപാറയ്ക്കാർത്തിടുക!
തിരുമുമ്പിൽ സ്തുതിയോടാദരവായ് ചെന്നു നാമെല്ലാ-
വരും സങ്കീർത്തനങ്ങളോടൊരുമിച്ചാർത്തു ഘോഷിക്ക

1 യഹോവയായവൻ മഹാ ദൈവം-അവൻ
സകല ദേവകൾക്കും മേൽ രാജൻ!
മഹിയിൻ താണിടങ്ങളവന്റെ കൈയ്യിൽ
മഹിധരോന്നതങ്ങളും തന്റെ
മഹോദധിയുമവന്റെ വകയാകുന്നു, താനതു
പടച്ചിതു കരയേയും മഹാൻ കൈകൾ മനഞ്ഞിതു;- വരുവിൻ...

2 വരുവിൻ നാം തൊഴുതു വന്ദിക്കുക-ദേവ
തിരുമുൻ ചെന്നു നാം മുട്ടുകുത്തുക!
പരൻ നമ്മെ പടച്ചവനാകയാൽ തന്നെ
പരൻ നമ്മുടെ ദേവൻ ആകുന്നു!
കരുത്തൻ മേച്ചിലിൻ ജനം കരത്തിന്നാടുകൾ നാം തൻ
സ്വരത്തെ നിങ്ങളിന്നു സ്വരത്തോടിന്നു കേൾക്കുവിൻ;- വരുവിൻ...

3 പൊരുൾ വിവാദമാം മെറീബായിലും - അർത്ഥം
പരീക്ഷയാകുന്ന മസ്സാനാളിലേ
മരുഭൂവിങ്കലുമെന്ന പോലവെ - നിങ്ങൾ
കഠിനമാക്കരുതുള്ളമെന്നെന്റെ
കരത്തിൻ വൻപ്രവർത്തികൾ മരിച്ച നിങ്ങളിന്നഛർ
ദർശിച്ചാറെയുമെന്ന പരീക്ഷിച്ചങ്ങു ശോധിച്ചു;- വരുവിൻ...

4 എനിക്കു നാല്പതാൺടാവംശത്തോടു രസം
ജനിച്ചില്ലായവരുള്ളിൽ തെറ്റുന്ന
ജനവുമെൻ വഴിയറിയാത്തോരു - മെന്നു-
മൊഴിഞ്ഞെൻ സ്വസ്ഥതയിങ്കലാവർ
അണഞ്ഞുൾ പുകയില്ലെന്നു-ചിനത്തോടാണയിട്ടു ഞാൻ
ദിനമെന്നും ത്രിയേകനെ വണങ്ങി വാഴ്ത്തിടാമാമ്മേൻ;- വരുവിൻ...

You Tube Videos

Varuvin naam yahovaykku paaduka ps95


An unhandled error has occurred. Reload 🗙