Divya raajaa ninne vaazhthum ninte lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Divya raajaa ninne vaazhthum ninte
Bhavyamaam naamam njaan engum pukazhthum
Naalthoru njaan thirunaamathe vaazhthi
Naadhaa thudarnnini ninne sthutikkum

Yaahe neeyo mahaan thanne-athaal
Evarumennekkum vaazhthidum nine
deva nin kaikalin shreshtta karmmangal
kevalam chollume kaalangal thorum

Nin prathaapathin mahathwam- thingum
Van bahumaanathe oonniyuraykkum
Unmayaay nin athbhuthangalodengum
Pongum ninshakthiyum thejassumothum

Nin nanmayinnormmayengum-kaatti
Nin neethiyekkurichennun njaan paadum
Nin kreeyakal thanne ninne sthuthikkum
Nin shudhimaanmaar thaan ninneppukazhthum

Mannaa nin raajyamennekkum- nilkkum
Ninnadhikaaramo ennumirikkum
Kannukalokkeyum nokkunnu ninne
Nalkunnavaykku theen thalsamaye nee

Sathyamaay nokki vilikkum- narar
Kkethrayum chaarave neeyirikkunnu
Bhaktharinneschaye saadhichavarin
Praardhana kettu nee raksha cheytheedum

Paalikkum nee snehippore-ennaal
Moolaschedam cheyyum doshavaanmaare
Chelodu njaan sthuthi cheytheedumella
Kaalavum jeevikal vaazhthum nin naamam

Psalm 145

This song has been viewed 464 times.
Song added on : 9/16/2020

ദിവ്യരാജാ നിന്നെ വാഴ്ത്തും നിന്റെ ഭവ്യമാം നാമം

1 ദിവ്യരാജാ നിന്നെ വാഴ്ത്തും നിന്റെ
ഭവ്യമാം നാമം ഞാനെന്നും പുകഴ്ത്തും
നാൾതോറും ഞാൻ തിരുനാമത്തെ വാഴ്ത്തി
നാഥാ തുടർന്നിനി നിന്നെ സ്തുതിക്കും

2 യാവേ നീയോ മഹാൻതന്നെ-അതാൽ
ഏവരുമെന്നേക്കും വാഴ്ത്തിടും നിന്നെ
ദേവാ നിൻ കൈകളിൻ ശ്രേഷ്ഠകർമ്മങ്ങൾ
കേവലം ചൊല്ലുമേ കാലങ്ങൾതോറും

3 നിൻ പ്രതാപത്തിൻ മഹത്ത്വം-തിങ്ങും
വൻ ബഹുമാനത്തെയൂന്നിയുരയ്ക്കും
ഉണ്മയായ് നിന്നത്ഭുതങ്ങളോടെങ്ങും
പൊങ്ങും നിൻ ശക്തിയും തേജസ്സുമോതും

4 നിൻ നന്മയിന്നോർമ്മയെങ്ങും-കാട്ടി
നിൻ നീതിയെക്കുറിച്ചെന്നും ഞാൻ പാടും
നിൻ ക്രിയകൾ തന്നെ നിന്നെ സ്തുതിക്കും
നിൻ ശുദ്ധിമാന്മാർ താൻ നിന്നെപ്പുകഴ്ത്തും

5 മന്നാ നിൻ രാജ്യമെന്നേക്കും-നിൽക്കും
നിന്നധികാരമോ-എന്നുമിരിക്കും
കണ്ണുകളൊക്കെയും നോക്കുന്നു നിന്നെ
നൽകുന്നവയ്ക്കു തീൻ തൽസമയേ നീ

5 സത്യമായ് നോക്കി വിളിക്കും നരർ
ക്കെത്രയും ചാരവേ നീയിരിക്കുന്നു
ഭക്തരിന്നിച്ഛയെ സാധിച്ചവരിൻ
പ്രാർത്ഥന കേട്ടു നീ രക്ഷ ചെയ്തിടും

6 പാലിക്കും നീ സ്നേഹിപ്പോരെ-എന്നാൽ
മൂലച്ഛേദം ചെയ്യും ദോഷവാന്മാരെ
ചേലോടു ഞാൻ സ്തുതി ചെയ്തിടുമെല്ലാ
ക്കാലവും ജീവികൾ വാഴ്ത്തും നിൻ നാമം

സങ്കീർത്തനം 145

 

You Tube Videos

Divya raajaa ninne vaazhthum ninte


An unhandled error has occurred. Reload 🗙